Wednesday, 14 October 2020

||Robin_Mylapra|#ezhuthupura||

കുടുംബം!

ഇമ്പം തോന്നും സ്നേഹകൂടല്ലോ, കുടുംബം!
ഒന്നായി വാഴാൻ ദൈവദാനമീ.. കുടുംബം!
സ്വർഗം പോലെ ഏദെൻതോപ്പായി കുടുംബം!
സത്യദൈവം നിത്യമെഴുന്നെള്ളും കുടുംബം!
(ഇമ്പം തോന്നും...)
പൂവും പുഴകളും കാടും കാട്ടാനയും
എല്ലാം നിൻ നന്മയ്ക്കെന്നോർത്തീടുക
അന്യരല്ലാരുമെന്നാദ്യം പഠിപ്പിച്ചു
അച്ഛനും അമ്മയും ഇരുൾ അകറ്റി. 
(ഇമ്പം തോന്നും...)
ഏകീടിൽ ഏറിടും എന്ന തിരുമൊഴി
ചെയ്തു പഠിച്ചു വളർന്ന ഗേഹം.
ഉള്ളതില്നിന്നൊക്കെ പങ്കിട്ടു സോദരർ 
ഉള്ളിന്റെ നന്മകൾ സ്വന്തമാക്കി 
(ഇമ്പം തോന്നും...)
കുറ്റവും ശിക്ഷയും ശാസനയും 
നേരിൻ്റെ പാത തൻ സോപാനമായി
കൊഞ്ചലും സ്നേഹവും ലാളനയും 
ജീവിത വെയിലിലെ തണലുകളായി
(ഇമ്പം തോന്നും...)
കരയുന്നോർക്കാശ്വാസമേകീടുവാൻ 
കനിവൂറും മനസോടെ ജീവിക്കുവാൻ 
തളരാതെ പതറാതെ മുന്നേറുവാൻ 
കരുത്തേകി നയിക്കുന്ന പാഠശാല 
(ഇമ്പം തോന്നും...)
ലോകം മുഴുവനും ഒരു കുടുംബം
മാതാപിതാക്കളായി ഏക ദൈവം 
നാമേവരും സോദരർ ആയിടുവാൻ 
പ്രാർത്ഥന ചെയ്യുക എന്നോടൊപ്പം!

Thursday, 8 October 2020

കുടുംബം !

||Robin_Mylapra|#ezhuthupura||


ഇമ്പം തോന്നും സ്നേഹകൂടല്ലോ കുടുംബം 
ഒന്നായി വാഴാൻ ദൈവം തന്നതാണീ കുടുംബം 
സ്വർഗം പോലെ ഏദെൻതോപ്പായി മാറും കുടുംബം 
സത്യദൈവം നിത്യമെഴുന്നെള്ളും കുടുംബം 

പൂവും പുഴുക്കളും കാടും കാട്ടാനയും
സർവ്വചരാചാരമൊന്നായി വാഴുവാൻ  
അന്യരല്ലാരുമെന്നാദ്യം പഠിപ്പിച്ചു
അച്ഛനും അമ്മയും അറിവിൻ പ്രകാശമായി

ഉള്ളതില്നിന്നൊക്കെ പങ്കിട്ടു സോദരർ 
ഉള്ളിലെ നന്മയും പങ്കിട്ടു ശീലിച്ചു
കൊടുക്കുകിൽ എറീടുമെന്ന സത്യം 
കൊടുത്തു പഠിച്ചു വളർന്നു വന്നു

കുറ്റവും ശിക്ഷയും ശാസനയും 
നേരിൻ്റെ വഴിയിലെ പടവുകളായി 
കൊഞ്ചലും സ്നേഹവും ലാളനയും 
ജീവിത വെയിലിലെ തണലുകളായി

തളരാതെ പതറാതെ മുന്നേറുവാൻ 
കരയുന്നോർക്കാശ്വാസമേകീടുവാൻ  
വീഴുന്നോർക്കാശ്രയമായിടുവാൻ
കരുത്തേകി നയിക്കുന്ന പാഠശാല 

ലോകം മുഴുവനും ഒരു കുടുംബം
മാതാപിതാക്കളായി ഏക ദൈവം 
നാമേവരും സോദരർ ആയിടുവാൻ 
പ്രാർത്ഥന ചെയ്യുക എന്നോടൊപ്പം! 

||Robin_Mylapra|#ezhuthupura||

Friday, 1 May 2020

എന്റെ അപ്പ

||Robin_Mylapra|#ezhuthupura||

എന്റെ പൊന്നു അപ്പ 
അപ്പയില്ലാതെ ജീവിക്കാൻ പറ്റുമോ?
അപ്പയുടെ കയ്യിൽ അല്ലെ ഞാൻ ആദ്യം വീണത് 
അപ്പയാണ്  എൻ ആദ്യ കൂട്ടുകാരൻ 
അപ്പയെനിക്ക് കഥ ചൊല്ലിത്തരും 
അപ്പയെന്നെ  താരാട്ടു പാടിയുറക്കും 
അപ്പയെനിക്ക് ഭക്ഷണം വാരിത്തരും 
അപ്പ (3)

Written By : Chris Robin. (Richu)

പൂവ്

||Robin_Mylapra|#ezhuthupura||

പൂവ്, നല്ല മണമുള്ള പൂവ് 
നല്ല നിറമുള്ള പൂവ് 
തേനീച്ചകൾക്ക് തേൻ കൊടുക്കും പൂവ് 
വീട്ടിലും പറമ്പിലും വിടരുന്ന പൂവ് 
കാണാൻ നല്ല ഭംഗിയുള്ള പൂവ് 
മണമുള്ള പൂവ്..
പൂവ് പൂവ് പൂവ്!

Written By: Chris Robin. (Richu)


മഴ

||Robin_Mylapra|#ezhuthupura||

തുള്ളി തുള്ളി പെയ്യും മഴ!
കാറ്റോടുകൂടി പെയ്യും മഴ !
പേമാരിയായി പെയ്യും മഴ !
പക്ഷിമൃഗാദികൾ ഉല്ലസിക്കും 
പൂവുകൾ വിടർന്നു കാണുന്നു 
മനുഷ്യന്റെ ചുണ്ടിൽ പുഞ്ചിരി വിടരും 
ഭൂമിയെല്ലാം തണുക്കും, 
മരങ്ങളെല്ലാം ആടിയുലഞ്ഞു 
സന്തോഷത്തോടെ കുളിർമയോടെ 
കളിച്ചിരിക്കും ..
മാനം കറുക്കുമ്പോൾ മനം കുളിരും ! 

Written by: Chris Robin. (Richu) 


Monday, 6 April 2020

||Robin_Mylapra|#ezhuthupura||

നവപൊൻവസന്തമീ പുലരിയിൽ 
നിറപുഞ്ചിരി പൂക്കുടങ്ങളായി
നറുതേൻമലർ പൂവാടിയിൽ 
നൂറായിരം വർണ്ണങ്ങൾ വിതറിയോ

അയർലണ്ട് ഒരു സുന്ദരിയല്ലേ?

മഴവില്ലിൻ ഏഴഴകല്ലേ?
വെയിലും മഴയും കുളിരും പോലെ 
എന്നും മധുര പതിനേഴല്ലേ?

                                                                                                        ||Robin_Mylapra|#ezhuthupura||


Thursday, 19 March 2020

എന്നെന്നും സ്നേഹിച്ചോട്ടെ ?

കൊതിതീരുവോളം... മതിയാകുവോളം...

നിന്നെ ഞാൻ എന്നെന്നും സ്നേഹിച്ചോട്ടെ ?

നിന്നിൽ ഞാൻ എന്നെ നേദിച്ചോട്ടേ ?

കാച്ചിക്കുറുക്കിയ പാല് പോലെന്നുള്ളം

നിൻചുണ്ടിണയിൽ പകർന്നോട്ടെ ?

ഞാൻ നിൻ്റെയുള്ളിൽ അലിഞ്ഞോട്ടെ ?


                                               
                                                         ||robin_mylapra |#ezhuthupura ||


ചെമ്പകച്ചോട്ടിലെ പെണ്ണ്ചെമ്മണ്ണിൻ പാത നീളും ആറ്റിൻകടവത്തെ 

ചെമ്പക ചോട്ടിലിന്നീ  മൂവന്തി നേരത്ത്

പെണ്ണേ മുടിയഴിച്ചിട്ടെന്തേ നീ നിൽക്കുന്നു ?

കണ്ണിൽ കരിപുരട്ടി ആരെ നീ തേടുന്നു ?? 

മേലെ കാവിലെ പൂരം കണ്ടു മങ്ങുന്നോർ 

കണ്ണ് വെയ്ക്കില്ലേ പെണ്ണെ നിന്നെ കണ്ടല്ലയ്യോ ! 

നേരം വല്ലാതെ വൈകി തോണി അടുക്കുമ്പോൾ 

ആരെന്നറിയാൻ എന്തെ ഉള്ളു തുടിക്കുന്നു ? 

                     ||robin_mylapra|#ezhuthupura||