മക്കളെ നോക്കുനത് അവര്‍ വളര്‍ന്നു വരുവാന്‍ വേണ്ടി ആകണം


ഒരു പയ്യന്‍ പെണ്‍കുട്ടിയുമായി കറങ്ങി നടക്കുനതു കണ്ടാല്‍ നമ്മള്‍ പ്രായമായവര്‍ ഗുണദോഷിക്കും .. എന്താ കാരണം?  അസൂയ തന്നെ .
പ്രായത്തിന്‍റെ പക്വത എന്ന് കരുതുന്ന പലതും അബദധങ്ങളെന്നു തിരിച്ചറിയു...
ജീവിതം മുഴുവന്‍ മക്കള്‍ക്ക്‌ വേണ്ടി തുലച്ചിട്ടു വയസു കാലത്ത് മക്കള്‍ നോക്കുനില്ലെന്നാണ് പല വയസന്മാരുടെയും പരാതി..
മക്കളെ നോക്കുനത് അവര്‍ നമ്മെളെ നോക്കാന്‍ വേണ്ടി ആകണം എന്ന തരത്തില്‍ ഒരു ലാഭ കച്ചവടത്തില്‍ എര്പെടുന്നത്‌ കൊണ്ടാണ് ഇത്തരത്തില്‍ നഷ്ടം സംഭവിക്കുനത്.
മക്കളെ നോക്കുനത് അവര്‍ വളര്‍ന്നു വരുവാന്‍ വേണ്ടി ആകണം . അല്ലാതെ അവര്‍ നമ്മളെ പരിപാലിക്കണമെന്ന  ഉദ്ദേശത്തോടെ ആയിരിക്കരുത്.മക്കള്‍ക്ക്‌ വേണ്ടി ചെയ്ത കാര്യങ്ങള്‍ അവരോടു പറയുന്നത് തന്നെ നാണക്കെടാണ് ..
അത് എവിടെയെങ്കിലും രേഖപെടുത്തി വച്ച് മക്കളെ ബോദ്ധ്യപ്പെടുത്തുകയല്ല വേണ്ടത് .മറിച്ച് അവരത് അനുഭവിച്ചിരിക്കണം .അപ്പോള്‍ അവര്‍ അത് നമ്മുക്ക് തിരിച്ചു തരും .
മക്കള്‍ ബഹുമാനിക്കുന്നില്ല എന്നത് പലരുടെയും പരാതിയാണ് . ഞങ്ങള്‍ IAS ഉകാരോ , ഡോക്ടര്‍മാരോ ആകാത്തതുകൊണ്ടാണ്‌ മക്കള്‍ക്ക്‌ ബഹുമാനമില്ലാത്തത് എന്നാണ് പല അച്ഛനമ്മമാരുടെടും ധാരണ .
അബ്രഹാം ലിങ്കണ്‍ തന്റെ അച്ഛന്‍ ചെരുപ്പുകുത്തിയാണ് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നു . സ്വയം നഷ്ടപെടുത്തുന്നത് കൊണ്ട് മാത്രമാണ് നിങ്ങളുടെ മക്കള്‍ നിങ്ങളെ ബഹുമാനിക്കാത്തത് .
നമ്മള്‍ അവര്‍ക്ക് വേണ്ടി കുറെ പണമല്ല സംമ്പാധികേണ്ടത്‌.അവര്‍ക്ക് നമ്മെളെ പറ്റി അഭിമാനം തോന്നാനുള്ള വകയാണ് സംമ്പാധികേണ്ടത്‌..
അവനെ കണ്ടു പഠിക്കെടാ, അയാളെ കണ്ടു പഠിക്കെടാ എന്നല്ല മകനോട്‌ പറയേണ്ടത്. എന്നെ കണ്ടു പഠിക്കെടാ എന്ന് പറയാന്‍ പറ്റണം.
അതിനു ആദ്യം നിങ്ങള്ക്ക് നിങ്ങളെ പറ്റി ബഹുമാനം ഉണ്ടാകണം .
അതുണ്ടാകാതതാണ് കാരണം, നിങ്ങളുടെ കയ്യിലിരുപ്പു ഏറ്റവും നന്നായി അറിയുന്നത് നിങ്ങള്‍ക്കാണ് എന്നതുകൊണ്ടാണ് .
ചിരിക്കാനുള്ള മനസ് നഷ്ടപെട്ടതാണ് വാര്‍ധ്യക്യത്തിന്റെ ഏറ്റവും വലിയ ശാപം. ചിരിക്കുനത് നല്ല പദവിക്കൂ ചേര്‍ന്നതല്ല  എന്നാണ് പലരും വിച്ചരിചിരിക്കുനത്. അത് മറന്നു നിങ്ങള്‍ പേരകുട്ടികളോട് ഒപ്പം ചിരിക്കാനും , കളിക്കാനും, പഠിക്കുക. ആറും അറുപതും ഒരുപോലെയാണ് എന്നാണ് പറയുക.
ഇന്നത്തെ യുവാക്കളെല്ലാം മോശക്കാര്‍ ആണ് എന്ന് പറയുന്നവര്‍ അറിയുക , നിങ്ങള്‍ യുവാക്കളായിരുന്നപ്പോള്‍ അന്നെതെ വയസന്മാരും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. നാളെ ഈ യുവാക്കള്‍ വയസന്മാരാകുമ്പോള്‍ പറയാന്‍ പോകുന്നതും ഇത് തന്നെയാണ് .എന്തിനെയും വിമര്‍ശിക്കുകയും സ്വയം നീതികരിക്കുകയും ചെയ്യുനത് ശരിയല്ല . കാലത്തിനനുസരിച്ച് നീങ്ങാന്‍ പഠിക്കണം . മക്കളെ കളിക്കാന്‍ വിടാതെ കൂട്ടിലിട്ടു വളര്‍ത്തുന്ന അച്ഛനമ്മമാര്‍ അറിയുക.
നാളെ അവര്‍ നിങ്ങളെയും കൂട്ടിലിടും. അച്ഛനമ്മമാരെ നോക്കാത്ത മക്കള്‍ എത്ര മോശം എന്നാവും സമൂഹം ചിന്തിക്കുക , പകരം അവരോടു  അച്ഛനമ്മമാര്‍ കാട്ടിയത് അങ്ങനെ ആയിരിക്കും എന്ന് കൂടി അറിയുക . ജയിക്കാനായി ജനിച്ചവന്‍ ഞാന്‍ എന്ന ഭാവമല്ല വേണ്ടത് , മരിക്കാനായി  ജനിച്ചവന്‍ എന്ന തിരിച്ചറിവാണ് വേണ്ടത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !