Wednesday, 25 June 2014
ഈറൻഅണിഞ്ഞ സുന്ദരി..
ഈറൻഅണിഞ്ഞു കുതിർന്നൊരു സുന്ദരി
നാണിച്ചു മൗനമായി നിൽക്കുന്നപോലെയീ
രാവൊരു ... ചെമ്പക പൂ ചൂടി നില്ക്കയായി ...
കൂന്തലുലഞ്ഞുവോ... പരക്കുന്നു പൂ മണം!
മെല്ലെ നീ , മെല്ലെ എന്റെ പുൽപായയിൽ
നൂപുരങ്ങൾ അറിയാതെ ചേരുന്നുവോ ..
പുലരുവോളമീ തനുചേർന്നു ഞാൻ
കിനാകണ്ടതെല്ലാം പങ്കുവെയ്‌ക്കേ ..
കവിതയോ പ്രണയമോ നിൻവിരൽത്തുമ്പിനാൽ
എൻ മാറിൽ വരച്ചു നീ നിലാ സുന്ദരി?
Tuesday, 10 June 2014
വിളക്കു മാടം
ഓർമതൻ ശാന്തമാം സാഗരതീരത്തു
ഇളം വെയിലേറ്റു മയങ്ങിടവേ ...
ഇളകിയോരലയാൽ മെല്ലെ നീ തഴുകീയോ ..
ഓളങ്ങൾ മിന്നി മറഞ്ഞുവോ ദൂരെ ..
ഒരു ചെറു തോണിയിൽ തനിയെ തുഴഞ്ഞു
തീരം തേടി നീ അലയുന്നുവോ പ്രിയേ
നോക്കു എന്നത്മാവിലെ വിളക്കെരിയുന്നു
ദിശ മറന്നു നീ അകനീടരുതെ ...
നിനക്കായി മാത്രം എരിയുന്ന വിളക്കു മാടം
തോരാ രാമഴതൻ പാതിരാ കാറ്റിലും
അണയാതെ കാത്തു വെച്ചിടാം...
ഓർക്കുക വീണ്ടുമീ തീരമടുക്കുമ്പോൾ
നനവ് മായാത്ത എൻ കാലടി പാടുകൾ
കാണുമ്പോൾ അറിയുക .. നീ തനിച്ചല്ല
ഒരു വിളിക്കപ്പുറം ഞാനുണ്ട് തോഴി ..
സ്വപ്നങ്ങളും ദുഖസത്യങ്ങളും
മറഞ്ഞിരിക്കുനോരീ മണൽപരപ്പിൽ
ഒരുമിച്ചു കൈകോർത്തു നടന്നു നീങ്ങാം
പേടിച്ച് ഒളികെട്ടെ വിധിയുടെ കരിഞ്ഞണ്ടുകൾ ..
.....................................................
Subscribe to:
Posts (Atom)