ഈറൻഅണിഞ്ഞ സുന്ദരി..





ഈറൻഅണിഞ്ഞു  കുതിർന്നൊരു  സുന്ദരി 

നാണിച്ചു മൗനമായി  നിൽക്കുന്നപോലെയീ   

രാവൊരു ... ചെമ്പക പൂ ചൂടി നില്ക്കയായി ...


കൂന്തലുലഞ്ഞുവോ... പരക്കുന്നു പൂ മണം!

മെല്ലെ നീ , മെല്ലെ എന്റെ പുൽപായയിൽ 

നൂപുരങ്ങൾ അറിയാതെ ചേരുന്നുവോ ..


പുലരുവോളമീ തനുചേർന്നു ഞാൻ 

കിനാകണ്ടതെല്ലാം പങ്കുവെയ്‌ക്കേ ..

കവിതയോ പ്രണയമോ നിൻവിരൽത്തുമ്പിനാൽ 

എൻ മാറിൽ വരച്ചു നീ നിലാ സുന്ദരി? 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !