ഒരു ബാല്യകാല സ്മരണ !


മഷിത്തണ്ട് ചെടി
പണ്ട് ചെറുപ്പത്തിൽ, രാവിലെ സ്കൂളിൽ പോകും മുൻപ്  തൊടിയിൽ നിന്ന് വേഗം പോയി നുള്ളിയെടുക്കുന്ന  മഷിത്തണ്ടുകൾ  ഇടംകൈയ്യിൽ മുറുകി വാടിയമർന്നു പിനീട്‌ കൈകളിൽ നനവ് പടർത്തുന്നതും,  ക്‌ളാസിൽ  ഇരിക്കുമ്പോൾ ആർക്കും കൊടുക്കാതെ  അതിൽ നിന്നും ഓരോന്നെടുത്തു,  കല്ലുപെൻസിൽ കൊണ്ട് കോറിയിട്ട ചാരനിറമുള്ള  വിചിത്രമായ ആദ്യാക്ഷര രേഖകളിൽ കൂടി ഞെരിച്ചു നീരുപടർത്തി തുടയ്ക്കുമ്പോൾ  പുതിയ അക്ഷരങ്ങൾക്കായി സ്ലേറ്റ് ഒരു കറുത്ത സുന്ദരിയായി തീരുന്നതും ഒക്കെ ഏറ്റവും  വിലയുള്ള ഓർമകളായി ഞാൻ ഇന്നും സൂക്ഷിക്കുന്നു. ഇനിയുള്ള തലമുറയ്ക്ക് ഇതൊക്കെ ഇനി  എത്രകണ്ട് മനസിലാകും എന്നറിയില്ല.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !