Thursday, 19 March 2020
ചെമ്പകച്ചോട്ടിലെ പെണ്ണ്
ചെമ്മണ്ണിൻ പാത നീളും ആറ്റിൻകടവത്തെ
ചെമ്പക ചോട്ടിലിന്നീ മൂവന്തി നേരത്ത്
പെണ്ണേ മുടിയഴിച്ചിട്ടെന്തേ നീ നിൽക്കുന്നു ?
കണ്ണിൽ കരിപുരട്ടി ആരെ നീ തേടുന്നു ??
മേലെ കാവിലെ പൂരം കണ്ടു മങ്ങുന്നോർ
കണ്ണ് വെയ്ക്കില്ലേ പെണ്ണെ നിന്നെ കണ്ടല്ലയ്യോ !
നേരം വല്ലാതെ വൈകി തോണി അടുക്കുമ്പോൾ
ആരെന്നറിയാൻ എന്തെ ഉള്ളു തുടിക്കുന്നു ?
||robin_mylapra|#ezhuthupura||
Saturday, 14 March 2020
ആത്മവരങ്ങൾ പകരണേ
ആത്മവരങ്ങൾ പകരണേ
നിൻ കൃപ എന്നും ചൊരിയണേ (2)
നല്ലഫലം കായിപ്പാൻ
എന്നെ വെട്ടിയിണക്കണമേ
കാട്ടൊലിവാമെന്നെ
ഇന്നൊരു നല്ലോലിവാക്കേണമേ
-------------------------------
-----------
----
നിൻ കൃപ എന്നും ചൊരിയണേ (2)
നല്ലഫലം കായിപ്പാൻ
എന്നെ വെട്ടിയിണക്കണമേ
കാട്ടൊലിവാമെന്നെ
ഇന്നൊരു നല്ലോലിവാക്കേണമേ
-------------------------------
-----------
----
"നീയെൻ കർത്താവെൻ ദൈവം !"
കാൽവരി മലമുകളിൽ
സ്വന്തം കുരിശേന്തി തളർന്നീടുന്നു
[[നാഥൻ എനിക്കായി മുറിവേൽക്കുന്നു]]
എന്റെ പാപത്തിൻ പരിഹാരമായി
തന്റെ തിരുജീവൻ ബലിയേകുന്നു .
രോഗങ്ങളാലെ ഞാൻ തളർന്നീടുമ്പോൾ
സൗഖ്യമേകുന്നൊരു വചനമായി
നന്മതൻ വിളക്കെന്നിൽ അണഞ്ഞീടുമ്പോൾ
ജീവന്റെ വെളിച്ചമായി നീ വരണേ (2)
ആത്മവരങ്ങൾ …… പകരുകയെന്നിൽ
പുതുസൃഷ്ടിയായിടുവാൻ
അരുൾകാ..... എൻ ദൈവമേ
നീ എന്നിൽ വളരേണമേ
എകിടാം ... എൻ പ്രാണനെ
തിരുമുൻമ്പിൽ ബലിയായിതാ...
ഏകനായി ദൂരങ്ങൾ താണ്ടിടുമ്പോൾ
കൂടെനടന്നെൻ്റെ സ്നേഹിതനായി
ചുമലിൽ വൻ ചുമടേറ്റി വലഞ്ഞീടുമ്പോൾ
മൃദുനുകം പകുത്തു നീ നല്കേണമേ
[[സ്വർഗ്ഗസന്തോഷം..... നിറയ്ക്കുകയെന്നിൽ
വിശുദ്ധിയിൽ വളർന്നീടുവാൻ]]
സ്വർഗ്ഗകവാടം.... തുറന്നീടുമെങ്കിൽ
നിൻ ചാരെ പറന്നുയരാം
പ്രിയനേ... എൻ ദൈവമേ..
പാപങ്ങൾ പൊറുത്തീടണേ
കാൺക നീ .. ഉൾപ്പൂവിനെ
തിരുമുമ്പിൽ പകരുന്നിതാ ...
|#robinmylapra#ezhuthupura|
ഏകനായി ദൂരങ്ങൾ താണ്ടിടുമ്പോൾ
കൂടെനടന്നെൻ്റെ സ്നേഹിതനായി
ചുമലിൽ വൻ ചുമടേറ്റി വലഞ്ഞീടുമ്പോൾ
മൃദുനുകം പകുത്തു നീ നല്കേണമേ
സ്വർഗ്ഗകവാടം.... തുറന്നീടുമെങ്കിൽ
നിൻ ചാരെ പറന്നുയരാം
പ്രിയനേ... എൻ ദൈവമേ..
പാപങ്ങൾ പൊറുത്തീടണേ
കാൺക നീ .. ഉൾപ്പൂവിനെ
തിരുമുമ്പിൽ പകരുന്നിതാ ...
|#robinmylapra#ezhuthupura|
കുരിശിൻ്റെ തണൽ തേടി
![]() |
കുരിശിൻ്റെ തണൽ തേടി |
ഒരു മരകുരിശിൻ്റെ തണൽ തേടി ഞാൻ
ദൂരയീകാൽവരിയോളം വന്നു..
മുൾമുടി അണിഞ്ഞെൻ്റെ പ്രിയനൊരുനാൾ
മൂന്നാണിമേൽ എന്നെ വിലയ്ക്കെടുത്തു
കൂട്ടം പിരിഞ്ഞോരു അജമായി ഞാൻ
തനിയെ ഇരുളിൽ അലഞ്ഞിടുമ്പോൾ..
ഇടയൻ്റെ കാലോച്ച തിരിച്ചറിഞ്ഞു ഞാൻ
അരികെ നിൻ മൃദുസ്വരം കേട്ടു നാഥാ!
ആകെ ഉടഞ്ഞ മൺപ്പാത്രമായി ഞാൻ
പലരും ചവറായി എണ്ണിടുമ്പോൾ
ഉടയവൻ കരങ്ങളാൽ ചേർത്തണച്ചു (എന്നെ )
പുതിയൊരു പിറവിയായി മെനഞ്ഞെടുത്തു .
2020 March 10 |#robin mylapra| #ezhuthupura
Subscribe to:
Posts (Atom)