കുരിശിൻ്റെ തണൽ തേടി



ഒരു മരകുരിശിൻ്റെ  തണൽ തേടി  ഞാൻ 

ദൂരയീകാൽവരിയോളം  വന്നു..

മുൾമുടി അണിഞ്ഞെൻ്റെ   പ്രിയനൊരുനാൾ

മൂന്നാണിമേൽ എന്നെ വിലയ്ക്കെടുത്തു


കൂട്ടം പിരിഞ്ഞോരു അജമായി ഞാൻ 

തനിയെ ഇരുളിൽ അലഞ്ഞിടുമ്പോൾ.. 

ഇടയൻ്റെ കാലോച്ച തിരിച്ചറിഞ്ഞു ഞാൻ 

അരികെ നിൻ മൃദുസ്വരം കേട്ടു നാഥാ!


ആകെ ഉടഞ്ഞ മൺപ്പാത്രമായി ഞാൻ 

പ്രിയരും പതിയെ മറന്നിടുമ്പോൾ

ഉടയവൻ കരങ്ങളാൽ ചേർത്തണച്ചു  (എന്നെ )

പുതിയൊരു പിറവിയായി മെനഞ്ഞെടുത്തു.


ആകെയുലഞ്ഞൊരു തോണിയായി ഞാൻ 

തിരകൾ ഉയരെ ഉയർന്നിടുമ്പോൾ 

വൻ അലകൾ പൂന്തിരയാക്കി തീർത്തു നാഥൻ 

പിന്നെ അമരത്തെൻ അരികത്തായി ചേർന്നിരുന്നു.







2020 March 10 |#robin mylapra| #ezhuthupura  

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !