ചെമ്പകച്ചോട്ടിലെ പെണ്ണ്



ചെമ്മണ്ണിൻ പാത നീളും ആറ്റിൻകടവത്തെ 

ചെമ്പക ചോട്ടിലിന്നീ  മൂവന്തി നേരത്ത്

പെണ്ണേ മുടിയഴിച്ചിട്ടെന്തേ നീ നിൽക്കുന്നു ?

കണ്ണിൽ കരിപുരട്ടി ആരെ നീ തേടുന്നു ?? 

മേലെ കാവിലെ പൂരം കണ്ടു മടങ്ങുന്നോർ 

കണ്ണ് വെയ്ക്കില്ലേ പെണ്ണെ നിന്നെ കണ്ടാല്ലയ്യോ ?

നേരം വല്ലാതെ വൈകി തോണി അടുക്കുമ്പോൾ 

ആരെന്നറിയാൻ എന്തേ നിൻ ഉള്ളം തുടിക്കുന്നു ? 

                     ||robin_mylapra|#ezhuthupura|| 



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !