എന്റെ പ്രിയപ്പെട്ട നിയ മോൾക്ക്‌ !

എന്റെ പ്രിയപ്പെട്ട നിയ  മോൾക്ക്‌ !

കുഞ്ഞോമന പൈതലേ ....
നിൻ കുഞ്ഞിളം കാലുകൾ പിച്ചവയ്ക്കും മണ്ണിൽ ,
എൻറെ സ്വപ്നങ്ങൾ ഉറങ്ങിടുന്നു ...
അച്ചന്റെ പൊന്മകൾ വളർനിടുന്നു.
കിലു കിലെ കിലുങ്ങണ പൊന് തള കെട്ടുവാൻ
കൊതിയേറെ ഉണ്ടായി അച്ചെനൊരുനാൾ
നിൻ തരളമാം പാദങ്ങൾ മണ്ണിലുറെയ്ക്കും മുമ്പേ
കാലടി കൊഞ്ചലുകൾ കേൾക്കുവാൻ  മോഹമായി..
സ്വപ്നങ്ങൾ കൊണ്ട് സമ്പന്നൻ  അച്ചൻ , പക്ഷെ
കീശയിൽ സമ്പത്ത് ചില്ലറകൾ !
വളരുമ്പോൾ പൈതലേ നീ എന്തുടുക്കും?
ഉണരുമ്പോൾ കുരുന്നേ നിനക്കു ഉണ്ണുവാൻ വേണ്ടേ?
ഓടിക്കളിച്ചു തളര്നിടുമ്പോൾ ചായുറങ്ങാൻ ചെറു കൂര വേണ്ടേ?
ഇല്ല നിൻ അച്ചന്റെ കയ്യിലൊന്നും ഓമന പോന്മകൾകെകീടുവാൻ .
പൊൻ പണം നൽകുന്നൊരക്കരെ നാട്ടിൽ
ഞാൻ എത്തീ കുരുന്നെ നിനക്കുവേണ്ടി ..
കടൽദൂരങ്ങൾ പിന്നിട്ടു നില്ക്കുന്നു ഞാൻ
മറന്നു ഞാൻ  എന്തോ എങ്ങനെയോ?
പെട്ടികൾ പലകുറി തിരഞ്ഞു നോക്കി ...
ഭദ്രമായി എല്ലാം ഉണ്ടെങ്കിലും ...
മറന്നു ഞാൻ എന്തോ എങ്ങനെയോ?
കണ്ണിലെ നിറവ് എന്റെ നെഞ്ചിൽ പടർന്നപ്പോൾ
മറന്നത് പാതി   കരളെന്നറിഞ്ഞു ഞാൻ
മറുപാതി  മകളെ  നീ തന്നയല്ലേ ??
ഉള്ളിലെ നൊമ്പര കടലിൻ തിരകളാൽ
തല്ലും തലോടലും ഏറ്റുവാങ്ങി
തീ വെയിൽ പൊൻപണമാക്കി മാറ്റി
സ്വപ്നങ്ങളും ചേർത്ത് കൂട്ടിവെച്ച്
ആദ്യമായി ഒരു തങ്ക കൊലുസ്സുവാങ്ങി ...
കരളിന്റെ പാതിയാം പാതി മെയ്യെ !
അച്ചന്റെ കയ്യിലെക്കൊന്നു നോക്കൂ
കുഞ്ഞിളം പാതങ്ങൾ ഒന്ന് നീട്ടു
അറിയാം.. കടലോളം ദൂരമുണ്ടെങ്കിലും
കാതലായി നെഞ്ചിന്റെയുള്ളിൽ ഇല്ലേ?
അരികിലായി താതന്റെ ഒപ്പമില്ലേ?
 തിര തെല്ലോടുങ്ങിയ നൊമ്പര കടലിന്റെ തീരത്ത്,
നിൻ നടകളിലുണരുന്ന താളമോർത്തു
മണി മലർ കൊഞ്ചലിൻ പാട്ട് കേട്ട്
ഉറങ്ങട്ടെ അല്പ്പം കിനാവ്‌ കണ്ട് 
നെഞ്ചോട്‌ ചേർത്തു ഉറക്കിടുവാൻ
തോളിൽ ഇരുത്തി കളിപ്പിക്കുവാൻ
നഷ്ട സ്വപ്നങ്ങളും പേറി ഞാൻ
വേഗം വരുനുണ്ട് കുഞ്ഞേ , നിനക്ക് വേണ്ടി.
സ്വന്തം അപ്പ. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !